സന്യാസി വേഷമണിഞ്ഞ അയാളൊരു ക്രിമിനലാണ്. ജോധ്പ്പൂരിലെ ആശ്രമത്തില്‍ വച്ച് അയാളെ കണ്ടത് വലിയൊരു അബദ്ധമായിപ്പോയി. അത് എന്റെ ജീവിതത്തിലെ ഏറ്റവും ചീത്ത ദിവസമായിരുന്നുവെന്നുമാണ് ബാപ്പുവിനെതിരെ പരാതി നല്‍കിയ പതിനാറുകാരി പറഞ്ഞത്.
ആദ്യമൊക്കെ മനസു തുറക്കാന്‍ മടിച്ച പെണ്‍കുട്ടി യു പിയിലെ ഷാജഹാന്‍പൂരിലെ വസതിയില്‍ വച്ചാണ് ഇതു പറഞ്ഞത്. അസാറാം ജയിലിലായെന്ന് ഉറപ്പായ ശേഷമാണ് അവര്‍ താന്‍ അനുഭവിച്ച കൊടിയ പീഡനം വിവരിച്ചത്.