Last Modified വ്യാഴം, 20 ജൂണ്‍ 2019 (15:48 IST)
ക്ഷേത്രത്തിന് സമീപം യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. അസ്സമിലെ കാമാഖ്യ ക്ഷേത്രത്തിന് സമീപമാണ് ദാരുണമായ സംഭവം നടന്നത്. അതേസമയം, കൊലപാതകം നരബലിയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മൃതദേഹത്തിന് സമീപം ഒരു മണ്‍വിളക്കും കുടവും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഏതെങ്കിലും ആചാര പരമായ കാര്യത്തിനു വേണ്ടി നടത്തിയ നരബലിയാകാമെന്നാണ് പൊലീസ് കരുതുന്നത്. ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവമായ അമ്ബുബാച്ചി മേളയ്ക്ക് മൂന്ന് ദിവസം മുമ്പാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കാമാഖ്യ ദേവിയുടെ ആര്‍ത്തവകാലം ആഘോഷിക്കുന്ന ഉത്സവമാണ് അമ്ബുബാച്ചി മേള.
കൊലപാതകത്തിന് മുന്നില്‍ പിടിവലി നടന്ന ലക്ഷണങ്ങളൊന്നും കാണാനില്ല. മൃതദേഹത്തില്‍ പരിക്കുകളുമില്ല. യുവതിയെ മയക്കിക്കിടത്തിയ ശേഷമായിരിക്കാം തലവെട്ടിയതെന്നാണ് പോലീസ് കരുതുന്നത്.