വയനാട് ഹോംസ്റ്റേ കൂട്ടബലാൽസംഗ കേസിലെ ബാക്കി പ്രതികൾ പിടിയിൽ

എ കെ ജെ അയ്യർ| Last Modified ബുധന്‍, 8 ജൂണ്‍ 2022 (16:30 IST)
വയനാട്: കഴിഞ്ഞ ഏപ്രിൽ ഇരുപതിന്‌ വയനാട്ടിലെ അമ്പലവയലിലുള്ള ഹോംസ്‌റ്റേയിൽ വച്ച് നടന്ന കൂട്ട ബലാൽസംഗ കേസിലെ മുഴുവൻ പ്രതികളും പോലീസ് പിടിയിലായി. അമ്പലവയലിൽ ഇന്ത്യൻ ഹോളിഡേ എന്ന ഹോംസ്‌റ്റേയിൽ വച്ച് കർണ്ണാടക സ്വദേശിയായ യുവതിയെ ആണ് 15 പേരുള്ള സംഘം കൂട്ട ബലാൽസംഗം നടത്തി എന്നാണ് കേസ്.

ഹോംസ്‌റ്റേയിൽ രാത്രി സമയം അതിക്രമിച്ചു കയറി യുവതിയെ ബലാൽസംഗം ചെയ്ത കേസിൽ ഉണ്ടായിരുന്ന പതിനൊന്നു പേരെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന നാല് പേരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി സ്വദേശികളായ രാഹുൽ, അഖിൽ, വയനാട് സ്വദേശികളായ നിജിൽ, ലെനിൻ എന്നിവരെയാണ് ഇപ്പോൾ പിടികൂടിയത്.

ഇതിനൊപ്പം ഹോംസ്‌റ്റേയിലെ ജീവനക്കാരുടെ മൊബൈൽ ഫോൺ, സ്വർണ്ണമാല എന്നിവ ഈ സംഘം മോഷ്ടിക്കുകയും ചെയ്തിരുന്നു. ഈ സംഘത്തിലെ പലരും മുമ്പും അനവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെന്നു പോലീസ് വെളിപ്പെടുത്തി. ഒളിവിലായിരുന്ന നാല് പേരും രാജ്യം വിടാനുള്ള പദ്ധതികളുമായി നീങ്ങുന്നതിനിടെയാണ് പോലീസ് പിടിയിലായായത്.

2020 ലായിരുന്നു കേസിനാസ്പദമായ സംഭവം. നെടുങ്കണ്ടത്തെ സി.ഐ ആയിരുന്ന പി.കെ.ശ്രീധരൻ ആണ് കേസ് രജിസ്റ്റർ ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :