അനുബന്ധ വാര്‍ത്തകള്‍
- 'അനിയത്തിക്ക് മൊബൈല്‍ കൊടുത്ത് ശീലിപ്പിക്കരുത്'; മൊബൈല്‍ ഫോണിന് അടിമയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു !
- വാന്‍ തട്ടിവീണ ബൈക്ക് യാത്രികര്‍ ലോറി കയറി മരിച്ചു
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയച്ച 37 കാരനെ അറസ്റ്റ് ചെയ്തു
- വീണ്ടും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിലേക്ക് !
- കേരളത്തില്‍ വീണ്ടും കോവിഡ് മല; തുടര്‍ച്ചയായ അഞ്ചു ദിവസവും ആയിരത്തിലേറെ രോഗികള്‍
ചെറുമകളെ പീഡിപ്പിച്ച മുത്തച്ഛന് 12 വര്‍ഷം കഠിനതടവ്
പതിനഞ്ചുകാരിയായ ചെറുമകളെ ലൈംഗികമായി പീഡിപ്പിച്ച എഴുപതുകാരനായ മുത്തച്ഛനു കോടതി 12 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. വെള്ളരിക്കുണ്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ എഴുപതുകാരനെ അറസ്റ്റ് ചെയ്ത കേസിലാണ് നടപടി ഉണ്ടായത്.
2017 ല്‍ നടന്ന സംഭവത്തില്‍ ഹോസ്ദുര്‍ഗ് അതിവേഗ കോടതി ജഡ്ജി സി.സുരേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. മുത്തച്ഛന്‍ ചെറുമകള്‍ പീഡിപ്പിച്ചു എന്ന കേസില്‍ ഐ.പി.സി 354 (എ) പ്രകാരം രണ്ടു വര്‍ഷവും പോക്‌സോ നിയമ പ്രകാരം രണ്ടു വകുപ്പുകളിലായി അഞ്ചു വര്‍ഷം വീതവുമാണ് ശിക്ഷ. ഇതിനൊപ്പം 20000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ പ്രതി മൂന്നു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
അടുത്ത ലേഖനം