വിജയ്ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് തുടരും, ജാമ്യഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (12:35 IST)
നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും. കേസിൽ സമർപ്പിച്ച മുൻ‌കൂർ ജാമ്യഅപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷനെ പ്രതിനിധീകരിക്കുന്ന ഗ്രെഷ്യസ് കുര്യാക്കോസ് കോവിഡ് ബാധിച്ച് ക്വാറന്റൈനിൽ ആയതിനാൽ സർക്കാർ വാദത്തിന് സമയം നീട്ടി ചോദിക്കുകയായിരുന്നു.

ജൂൺ ഒന്നിനാണ് വിജയ്ബാബു ദുബായിൽ നിന്നും കൊച്ചിയിലെത്തിയത്.ജാമ്യഹര്ജിയിൽ പറയുന്ന കാര്യങ്ങൾ മാത്രമാണ് വിജയ്ബാബു അന്വേഷണസംഘത്തോടും പറഞ്ഞത്. . ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും സിനിമയില്‍ അവസരം നല്‍കാത്തതാണ് പരാതിക്ക് കാരണമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് വിജയ്ബാബുവിന്റെ വാദം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :