അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്നു; തൃശൂരില്‍ 24 കാരന്‍ അറസ്റ്റില്‍

കൊലപാതകത്തിനു ശേഷം മകന്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറയുകയായിരുന്നു

രേണുക വേണു| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (19:36 IST)

തൃശൂര്‍ കോടാലിയില്‍ 24 കാരന്‍ അമ്മയെ തലയ്ക്കടിച്ചു കൊന്നു. കിഴക്കേ കോടാലി സ്വദേശിനി ശോഭനയാണ് മരിച്ചത്. മകന്‍ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. തൃശൂര്‍ വെള്ളിക്കുളങ്ങര കിഴക്കേ കോടാലിയിലാണ് സംഭവം.

കൊലപാതകത്തിനു ശേഷം മകന്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറയുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തലയില്‍ ഗ്യാസ് സിലിണ്ടര്‍ ഇടുകയായിരുന്നെന്ന് വിഷ്ണു മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. കൊല ചെയ്യാനുള്ള കാരണം വിഷ്ണു പൊലീസിനോട് പറഞ്ഞിട്ടില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :