പോക്സോ : അദ്ധ്യാപകൻ അറസ്റ്റിൽ

എ ജെ കെ അയ്യർ| Last Updated: ബുധന്‍, 24 ഓഗസ്റ്റ് 2022 (11:10 IST)
കൊല്ലം: പോക്സോ കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു.
കൊല്ലം സ്വദേശി പാലക്കാട് ബമ്മണൂർ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകനായ സനോഫർ എന്ന 42 കാരനാണ് പിടിയിലായത്.

പെരിങ്ങോട്ടുകുറുശ്ശിയിലെ ബമ്മണൂർ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകനായ സനോഫർ തങ്ങളെ ശാരീരികമായി പീഡിപ്പിക്കുന്നു എന്ന് വിദ്യാർത്ഥികൾ പരാതി പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കൾ ശിശുക്ഷേമ സമിതിയിൽ പരാതി നൽകി.

തുടർന്ന് ചൊവ്വാഴ്ച കോട്ടായി പോലീസ് കേസെടുത്തു. തുടർന്ന് ഇയാളെ താമസ സ്ഥലത്തെത്തിയാണ് പോലീസ് പിടികൂടിയത്. എട്ടു മാസം മുമ്പാണ് സനോഫർ ഈ സ്‌കൂളിൽ അധ്യാപകനായി എത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :