സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (12:21 IST)
കൊല്ലം: സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സ്വദേശിയായ പതിനാലുകാരി പെൺകുട്ടിയെ ബീച്ചിൽ എത്തിച്ചു പീഡിപ്പിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി അജിത്ത് ആണ് പോലീസ് പിടിയിലായത്.

കുട്ടിയെ വിവാഹ വാഗ്ദാനം നൽകിയശേഷം മുക്കുപണ്ടം വച്ച് താലികെട്ടുകയും തുടർന്ന് ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ആയിരുന്നു. രണ്ടരക്കൊല്ലം മുമ്പാണ് അജിത്ത് കടയ്ക്കൽ സ്വദേശിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർച്ചയായ ചാറ്റിംഗിലൂടെ ഇരുവരും അടുത്തു. വിവാഹ വാഗ്ദാനം നൽകുകയും തുടർന്ന് കഴിഞ്ഞ ജനുവരിയിൽ വർക്കല ക്ഷേത്രത്തിനടുത്ത് വച്ച് മുക്കുപണ്ടം ഉപയോഗിച്ച് താലിയും കെട്ടിയ
ശേഷമായിരുന്നു ഇയാൾ ലോഡ്ജിൽ മുറിയെടുത്ത് കുട്ടിയെ പീഡിപ്പിച്ചത്.

അന്ന് വൈകിട്ട് തന്നെ കുട്ടിയെ കടയ്ക്കലിൽ കൊണ്ടുപോയി വിട്ടശേഷം അജിത്ത് കടന്നുകളഞ്ഞു. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ വന്ന അസ്വാഭാവികതയെ തുടർന്ന് സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും വയനാട്ടിൽ നിന്ന് അജിത്തിനെ പോലീസ് പിടികൂടുകയും ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :