തെലങ്കാനയിൽ ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; പ്രതികളായ 4 പേർ അറസ്റ്റിൽ

ചിപ്പി പീലിപ്പോസ്| Last Modified ശനി, 30 നവം‌ബര്‍ 2019 (16:20 IST)
ഹൈദരാബാദിൽ മൃഗഡോക്ടറായ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് പാഷ എന്ന ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്. മുഹമ്മദ് പാഷ, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചിന്തകുന്ത ചെന്നകസാവുലു എന്നിവരാണ് പ്രതികൾ. ഇവർ ലോറി ഡ്രൈവർമാരായും ക്ലീനർമാരായും പ്രവർത്തിക്കുന്നു.

രാത്രി 9: 20 ഓടെ വാഹനത്തിന്റെ ടയർ പഞ്ചറാക്കിയതിനെ തുടർന്ന് നാല് പുരുഷന്മാരും യുവതിയെ സഹായിക്കാം എന്ന് വാഗ്ദാനം നൽകിയതായി പൊലീസ് പറയുന്നു. അടുത്ത ഒരു മണിക്കൂറിനുള്ളിൽ മൃഗഡോക്ടറെ ഇവർ കൂട്ടബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു എന്ന് പൊലീസ് പറയുന്നു.

വൈകുന്നേരം 6: 15 ഓടെ, യുവതി ബൈക്ക് പാർക്ക് ചെയ്യുന്നത് കണ്ട ഇവർ ലൈംഗിക പീഡനത്തിന് പദ്ധതിയിട്ടു. അവർ യുവതിയുടെ ഇരുചക്രവാഹനം പഞ്ചർ ചെയ്തു. രാത്രി 9:00 ന് ശേഷം അവൾ തിരിച്ചെത്തിയപ്പോൾ, അത് നന്നാക്കാൻ സഹായിക്കാമെന്ന് ആരിഫും ശിവയും വാഗ്ദാനം ചെയ്തു.

വിശ്വാസം നേടാൻ, ശിവ കുറച്ച് മിനിറ്റ് നേരത്തേക്ക് ബൈക്ക് എടുത്ത് പോയി വന്നു എന്നിട്ട് കടകളൊന്നും തുറന്നിട്ടില്ലെന്ന് പറഞ്ഞു. ഈ സമയത്താണ് യുവതി സഹോദരിയെ വിളിച്ച് തനിക്ക് ഭയം തോന്നുന്നുണ്ടെന്ന് പറഞ്ഞത്. മിനിറ്റുകൾക്ക് ശേഷം, അവളെ സമീപത്തെ കോമ്പൗണ്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. പുരുഷന്മാർ അവളെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു. ഷംഷാബാദിലെ ഒരു തുറസ്സായ സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :