പത്തനംതിട്ടയില്‍ വിവാഹ വാഗ്ദാനം നല്‍കി 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 18 കാരന്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2022 (12:10 IST)
പത്തനംതിട്ടയില്‍ വിവാഹ വാഗ്ദാനം നല്‍കി പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 18 കാരന്‍ പിടിയില്‍. തിരുവനന്തപുരം കരമന സ്വദേശി സച്ചു എന്നു വിളിക്കുന്ന സൂരജ് ആണ് പിടിയിലായത്. പത്തനംതിട്ട കീഴ്‌വായ്പൂര്‍ പോലീസ് ആണ് സൂരജിനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പത്തനംതിട്ടയിലെത്തി കാമുകിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി തിരുവനന്തപുരത്തെ വാടകവീട്ടില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്.

കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞു പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. പെണ്‍കുട്ടിയുടെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂരജിനൊപ്പം തിരുവനന്തപുരത്തുണ്ടെന്ന വിവരം ലഭിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലൈംഗിക അതിക്രമം നടന്നത് വ്യക്തമായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :