വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണി; 43കാരനായ പൊലീസുകാരന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 24 ജൂണ്‍ 2023 (14:02 IST)
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണി. സംഭവത്തില്‍ 43കാരനായ പൊലീസുകാരന്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവും മാരായമുട്ടം സ്വദേശിയും മറയൂര്‍ സ്റ്റേഷനിലെ സിപിഒയുമായ ദിലീപ് (43 ) ആണ് ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്.

ആര്യങ്കോട് പൊലീസ് മറയൂരിലെത്തിയാണ് ഇയാളെപിടികൂടിയത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതിന് പിന്നാവെ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :