അമ്പത്തിരണ്ടുകാരിയെ പീഡിപ്പിച്ച 66 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 25 മെയ് 2023 (17:03 IST)
കോട്ടയം: വീട്ടു ജോലിക്ക് എത്തിയ അമ്പത്തിരണ്ട് കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 66 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാജാക്കാട് എൻ.ആർ.സിറ്റി കൊല്ലംപറമ്പിൽ പി.സുരേഷിനെ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

സുരേഷിന്റെ രോഗിയായ ഭാര്യയെ പരിചരിക്കുന്നതിനായി എത്തിയ സ്ത്രീയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് എസ്.എച്ച്.ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :