ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ

പത്തനംതിട്ട| എ കെ ജെ അയ്യർ| Last Modified ഞായര്‍, 7 മെയ് 2023 (15:01 IST)
പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബഡ്‌സ് സ്‌കൂളിലെ ബസ് ഡ്രൈവർ അറസ്റ്റിലായി. വടക്ക് പേഴുംകാട്ടിൽ മോഹനൻ പിള്ള എന്ന 53 കാരനാണ് പിടിയിലായത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത് കഴിഞ്ഞ മാസം ഇരുപത്തൊന്നിനാണ്. സ്‌കൂളിൽ വാഹനത്തിൽ കയറാൻ നിന്ന പെൺകുട്ടിയെ അതുവഴി ബൈക്കിൽ വന്ന മോഹനൻ പിള്ള കുട്ടിയെ വീട്ടിലെത്തിക്കാമെന്നു പറഞ്ഞു കുട്ടിയേയും കൊണ്ട് ബൈക്കിൽ വീട്ടിൽ എത്തിയപ്പോൾ മറ്റാരും ഇല്ലാത്ത തക്കം നോക്കി ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

പിന്നീട് കുട്ടിയുടെ പെരുമാറ്റത്തിൽ കണ്ട മാറ്റം സ്‌കൂൾ അധ്യാപിക ചോദിക്കുകയും വിവരം അറിയുകയുമായിരുന്നു. തുടർന്നാണ് മാതാവ് പരാതി നൽകിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :