അനുബന്ധ വാര്‍ത്തകള്‍
- 5 പുതുമുഖ നായകന്മാരുമായി ദിലീപ്!'പവി കെയര്‍ ടേക്കര്‍' വരുന്നു
- ശസ്ത്രക്രിയയ്ക്ക് ശേഷം അഭിനയിച്ചത് ദിലീപിനൊപ്പം, നടന്റെ കരുതലിനെ കുറിച്ച് അനുശ്രീ
- വിവാഹശേഷം ഭര്‍ത്താവിന്റെ കുടുംബത്തിനൊപ്പം,കുടുംബിനിയായി ഭാഗ്യ സുരേഷ് , ചിത്രങ്ങള്‍
- ശ്വേതയെ കെട്ടിപ്പിടിച്ച് സുരേഷ് ഗോപിയുടെ കിടിലൻ ഡാൻസ്,സീൻ സ്വാസികയുടെ വിവാഹ വേദി, വീഡിയോ കാണാം
- 10 വര്‍ഷത്തിനുശേഷം ദിലീപ് ചിത്രത്തിന് റീമേക്ക് ! തമിഴിലെ നായകനെ തിരഞ്ഞ് ആരാധകര്‍
ദിലീപിന്റെ ജാമ്യം റദ്ദാക്കാതെ കോടതി; നടിയെ ആക്രമിച്ച കേസില്‍ ആശ്വാസം
തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും എട്ടാം പ്രതിയായ ദിലീപ് ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്
നടിയെ ആക്രമിച്ച കേസിലെ പ്രതി നടന് ദിലീപിന് ആശ്വാസം. ദിലീപിന്റെ ജാമ്യം കോടതി റദ്ദാക്കിയില്ല. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജാമ്യം റദ്ദാക്കേണ്ടെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയിലെ ഉത്തരവില്‍ വിചാരണ കോടതി നടത്തിയ പരാമര്‍ശങ്ങള്‍, ഒരു കാരണവശാലും കേസിന്റെ അന്തിമ വിചാരണയെ ബാധിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. യാതൊരു സ്വാധീനവും കൂടാതെ പ്രധാന കേസിലെ അന്തിമ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും എട്ടാം പ്രതിയായ ദിലീപ് ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യമായി സര്‍ക്കാര്‍ വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു.
അടുത്ത ലേഖനം