ലൈംഗികാതിക്രമ പരാതി : വൈദികനെതിരെ കേസ്

എ കെ ജെ അയ്യർ| Last Modified ഞായര്‍, 19 മാര്‍ച്ച് 2023 (15:15 IST)
തിരുവനന്തപുരം: പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം കാട്ടി എന്ന പരാതിയിൽ വൈദികനെതിരെ പോലീസ് കേസെടുത്തു. പാറശാല കൊല്ലങ്കോട് ഫാത്തിമ നഗർ സ്വദേശി ബെനഡിക്ട് ആന്റോ (29) യ്ക്കെതിരെയാണ് സൈബർ ക്രൈം പോലീസ് കേസെടുത്തത്. നിലവിൽ ബെനഡിക്ട് ആന്റോ തമിഴ്‌നാട്ടിലെ പ്ലാൻകാലവിളയിലെ വൈദികനാണ്.

കന്യാകുമാരി ജില്ലയിലെ പേച്ചിപ്പാറയിൽ വൈദികനായിരുന്ന സമയത്താണ് കേസിനു ആസ്പദമായ സംഭവം എന്നാണു പോലീസ് പറഞ്ഞത്. വൈദികനും ഏതാനും സ്ത്രീകളും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അടുത്തിടെ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് വൈദികൻ അശ്‌ളീല സന്ദേശങ്ങൾ തനിക്ക് അയച്ചു എന്ന് നഴ്‌സിംഗ് വിദ്യാർത്ഥിനി പരാതിപ്പെട്ടത്. നാഗർകോവിൽ എസ്.പി ഓഫീസിലാണ് വിദ്യാര്ത്ഥിനി പരാതി നൽകിയത്.

ഇതിനൊപ്പം കഴിഞ്ഞ ദിവസം ഒരു സംഘം യുവാക്കൾ വൈദികന്റെ വീട്ടിലെത്തി ആക്രമണം നടത്തിയതായും പോലീസ് അറിയിച്ചു. ഇവർ വൈദികന്റെ ഫോൺ, ലാപ്ടോപ് എന്നിവ തട്ടിയെടുത്തതായും വൈദികൻ നൽകിയ പരാതിയെ തുടർന്ന് പോലീസ് നിയമ വിദ്യാർത്ഥിയായ യുവാവിനെ പിടികൂടുകയും ചെയ്തു. വൈദികനെതിരെ സമാനമായ രീതിയിലുള്ള പരാതികൾ ഉള്ളതായും സൂചനയുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :