പോക്സോ കേസിൽ 52 കാരൻ അറസ്റ്റിലായി

എ കെ ജെ അയ്യർ| Last Modified ഞായര്‍, 19 മാര്‍ച്ച് 2023 (14:20 IST)
പാലക്കാട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ 52 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റിലഞ്ചേരി കടംപിടി സ്വദേശി എം.ബഷീറിനെയാണ് കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തത്.

പല്ലശ്ശന കുമരംപുത്തൂർ സ്വദേശിനിയെ 2019 ൽ ഇയാൾ പീഡിപ്പിച്ചിരുന്നു. എന്നാൽ വീണ്ടും ഇയാൾ കുട്ടിയെ കാണാൻ എത്തിയതോടെയാണ് കുടുംബം ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കൊല്ലങ്കോട് പോലീസ് ഇൻസ്‌പെക്ടർ വിപിൻ ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :