ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യർ| Last Modified ഞായര്‍, 19 മാര്‍ച്ച് 2023 (12:11 IST)
തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വീട്ടിലെ ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു. കാരേറ്റ് പേടികുളം പവിഴം വീട്ടിൽ രാജേന്ദ്രൻ (65) ആണ് ഭാര്യ ശശികലയെ (57) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. രാജേന്ദ്രന്റെ ആദ്യ ഭാര്യ ലതാ കുമാരി മരിച്ച ശേഷം മൂന്നു വർഷം മുമ്പാണ് ശശികലയെ വിവാഹം ചെയ്തത്. ഏറെ നാളായി ഇരുവരും തമ്മിൽ സ്വരച്ചേർച്ച ഇല്ലാത്ത രീതിയിലാണെന്നാണ് അയൽക്കാർ പറഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം പുറത്തറിഞ്ഞത്. രാജേന്ദ്രന്റെ എറണാകുളത്തുള്ള മൂത്ത മകൻ സുഹൃത്തിനെ വിളിച്ചു വീട്ടിൽ എന്തോ പ്രശ്നമുണ്ടെന്നും നോക്കി വിവരം അറിയിക്കണമെന്നും ഫോണിലൂടെ വിളിച്ചിരുന്നു. ഇതനുസരിച്ചു ഇയാളുടെ സുഹൃത്ത് വീട്ടിലെത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്നാണ് ഇയാൾ രാജേന്ദ്രന്റെ ഇളയ സഹോദരനെ വിളിച്ചു വരുത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :