അനുബന്ധ വാര്ത്തകള്
- നാഗചൈതന്യയുടെയും ദിവാൻഷയുടെയും ലിപ്ലോക് രംഗം കണ്ട് സമാന്ത പറഞ്ഞത് ?
- ഏഴുവയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി 75കാരി, ക്രൂര കൊലപാതകം കുട്ടി സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ
- 'കോൺഗ്രസിന്റെ ഓഫർ തള്ളി, പിന്നയല്ലേ ബിജെപി?, സ്ഥാനാർത്ഥിയാവുമെന്ന വാർത്തകൾ അസംബന്ധം, പിന്നിൽ ചില കോൺഗ്രസ് സുഹൃത്തുക്കൾക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണം': പിജെ കുര്യൻ
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്
- ഹണിമൂണിന് പോകുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിയൂ !
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കി അമ്മയുടെ കാമുകൻ !
രണ്ടാം ക്ലാസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കി അമ്മയുടെ കാമുകൻ. പത്തനംതിട്ട കയ്ക്കാമണ്‍ അംബേദ്കർ കോളനിയിലാണ് രണ്ടാംക്ലാസുകാരി നിരന്തര പീഡനത്തിന് ഇരയായത്. സംഭവത്തിൽ അരുൺകുമാർ എന്ന യുവാവിനെ പൊലീസ് പിടികൂടി. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.
പെൺകുട്ടിയുടെ അച്ഛൻ കൊലപാത കേസിൽ ജയിലിലായതോടെ പെൺകുട്ടിയുടെ അമ്മയും അരുൺ കുമാറും അടുപ്പത്തിലായിരുന്നു. യുവതിയെ കാണുന്നതിനായി പ്രതി നിത്യവും വീട്ടിൽ വരാറുണ്ടായിരുന്നു. ഈ സമയത്താണ് പ്രതി പെൺകുട്ടിയെ ലൈംഗികമായി ഇരയാക്കിവന്നിരുന്നത്. പെൺകുട്ടിയെ പലതവണ ശാരീരികമായി പീഡിപ്പിച്ചതായി പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയ പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് അധ്യാപികമാർ കാര്യങ്ങൾ തിരക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ അധ്യാപികമാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനിതാ പൊലീസെത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. അമ്മയുടെ അറിവാടോയാണോ പ്രതി പീഡനം നടത്തിയത് എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അരുൺകുമാറിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.