എ കെ ജെ അയ്യർ|
Last Modified ചൊവ്വ, 25 ജൂണ്‍ 2024 (19:57 IST)
തൃശൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയക്കിയ 64 കാരന കോടതി 3 ജീവപര്യന്തം തട ശിക്ഷയ്ക്ക് വിധിച്ചു. ഇതിനൊപ്പം 3,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചേര്‍പ്പ് പടിഞ്ഞാട്ടുമുറി സ്വദേശി അബ്ദുള്‍ കരീമി (64) നെയാണ് സ്‌പെഷ്യല്‍ പോക്‌സോ കോടതി നമ്പര്‍ രണ്ട് ജഡ്ജ് ജയപ്രഭു ആണ് 'ശിക്ഷിച്ചത്.
പെൺകുട്ടിയുട. വീട്ടിൽ മറ്റാരും
ഇല്ലാതിരുന്ന സമയം പ്രതി വീടിനകത്ത് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി.
പ്രതി വിദേശത്ത് ആയിരുന്നു. ജോലി ഉപേക്ഷിച്ച് നാട്ടില്‍ സ്ഥിരം താമസമാക്കിയ പ്രതി പല ദിവസങ്ങളില്‍ ലൈംഗിക ചേഷ്ടകൾ കാണിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് പോലീസ് കേസെടുത്തത്.