മലപ്പുറം: വീട്ടിൽ ഒറ്റയ്ക്കായിരുന്നു യുവതി വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ വളാഞ്ചേരി വടക്ക് എടയൂർ സ്വദേശികളായ മൂന്നു പേരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ പതിനാറാം തീയതി രാത്രിയാണ് വയസായ ബന്ധുവിനൊപ്പം താമസിക്കുന്ന യുവതിയെ പ്രതികൾ വീടുകയറി ആക്രമിച്ചു പീഡിപ്പിച്ചത്. വെള്ളാട്ടുപടി സുനിൽ കുമാർ (34), താമിതൊടി ശശികുമാർ (37), താമിതൊടി പ്രകാശൻ (38) എന്നിവരെ തിരൂർ ഡി.വൈ.എസ്.പി...