കണ്ണൂർ: പതിനഞ്ചുകാരിയായ സ്വന്തം പേരക്കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ മുത്തശ്ശനെ കോടതി മരണം വരെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. നേപ്പാൾ സ്വദേശിയായ അറുപത്തഞ്ചുകാരനെയാണ് പോക്സോ കോടതി മരണം വരെ തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും വിധിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2023 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ്. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്‌ജി ആർ.രാജേഷാണ് വിധി പ്രസ്താവിച്ചത്. പെൺകുട്ടി പിന്നീട് പ്രസവിക്കുകയും ചെയ്തു....