പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 25 കാരന് 16 വർഷത്തെ കഠിനതടവ്

എ കെ ജെ അയ്യര്‍| Last Modified ശനി, 22 ജൂണ്‍ 2024 (16:52 IST)
കൊല്ലം : പ്രായപൂർത്തി യാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ കോടതി 16 വർഷത്തെ കഠിന തടവിനു ശിക്ഷിച്ചു. കൊല്ലം പോരുവഴി ഇടയ്ക്കാട് ഒറ്റപ്ലാവിള തെക്കേതിൽ അഖിലിനെ(25) യാണ് ശിക്ഷിച്ചത്.

അതിവേഗ സ്പെഷ്യൽ ജഡ്ജ് ടി. മഞ്ജിത്ത് ആണ് പ്രതിയെ16 വർഷവും ഒമ്പതു മാസവും കഠിന തടവിന് ശിക്ഷിച്ചത്.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം വളർത്തിയെടുത്ത് ശേഷം നയത്തിൽ അടുത്ത കൂടിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

2022 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ എടുത്തത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു.

ഇതു കൂടാതെ ബലമായി മോട്ടോർ സൈക്കിളിൽ കടത്തിക്കൊണ്ട് പോയി ലൈംഗിക ഉപദ്രവവും നടത്തി എന്നാണ് കേസ്.

അടൂർ ഏനാത്ത് എസ്.എച്ച്.ഒ ആയിരുന്ന പി.എസ്. സുജിത്ത് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സ്മിത ജോൺ ഹാജരായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :