എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 21 ജൂണ്‍ 2024 (15:27 IST)
കോഴിക്കോട്: വിവാഹിതയായ യുവതിയെ ഭീഷത്തിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
വടകര പുത്തൂര്‍ കൊയിലോത്ത് മീത്തല്‍ അര്‍ജുനെയാണ് (28) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പരിചയപ്പെട്ട ശേഷം പ്രതി യുവതിയുടെ ഫ്ലാറ്റിലും പുതുതായി നിർമിച്ച വീട്ടിലും അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.
ഇയാള്‍ യുവതിയുടെ ഭര്‍ത്താവിനെ അർജുനൻ ആക്രമിച്ചതായും പരാതിയുണ്ട്. അര്‍ജുനെ വടകര ജില്ല ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി l4 ദിവസത്തേക്ക് ഇയാളെ റിമാന്‍ഡ് ചെയ്തു.