പിണറായി വിജയന്‍ കാണാനെത്തി; കൊലപാതകി സൌമ്യ നടുങ്ങിവിറച്ചു

പിണറായി വിജയന്‍, സൌമ്യ, മുഖ്യമന്ത്രി, കൂട്ടക്കൊലപാതകം, Pinarayi Vijayan, Sowmya, CM, Murder
കണ്ണൂര്‍| BIJU| Last Modified വെള്ളി, 27 ഏപ്രില്‍ 2018 (17:05 IST)
അത് പ്രതീക്ഷിച്ചുകാണില്ല. മുഖ്യമന്ത്രി നേരിട്ട് കാണാനെത്തിയതോടെ സൌമ്യ നടുങ്ങിവിറച്ചു. കുറച്ചുനാള്‍ മുമ്പായിരുന്നു സംഭവം.

പിണറായിയിലെ ഒരു വീട്ടില്‍ തുടര്‍ച്ചയായി മരണങ്ങള്‍ ഉണ്ടാകുന്നു എന്നറിഞ്ഞതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീട് സന്ദര്‍ശിച്ചത്. പിണറായി വീട്ടില്‍ എത്തിയപ്പോള്‍ സൌമ്യ അസ്വസ്ഥയായി എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

താന്‍ കുടുങ്ങുമെന്ന ഭീതിയായിരിക്കും പിണറായിയെ കണ്ടയുടന്‍ സൌമ്യയെ ഭരിച്ചിട്ടുണ്ടാവുക. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷമാണ് തുടര്‍ മരണങ്ങള്‍ക്ക് പിന്നില്‍ സൌമ്യയാണോ എന്ന രീതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഇതോടെയാണ്, നാടകം കളിച്ച് പൊലീസിനെ കബളിപ്പിക്കാന്‍ സൌമ്യ തീരുമാനിക്കുന്നത്. തനിക്കും ഛര്‍ദ്ദിയും അസ്വസ്ഥതയുമുണ്ടെന്ന് നടിച്ച് സൌമ്യ ആശുപത്രിയിലെത്തി. എന്നാല്‍ സൌമ്യയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതോടെ ദുരൂഹതകളുടെ മറനീക്കി സത്യം പുറത്തുവരികയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :