ആളില്ലാത്ത വീട്ടിൽ നിന്ന് 40 പവനും പതിനായിരം രൂപയും കവർന്നു

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 9 ഏപ്രില്‍ 2023 (10:58 IST)
തിരുവനന്തപുരം : ആളില്ലാതെ പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 40 പവനും പതിനായിരം രൂപയും കവർന്നു. പുല്ലുവിള കിളിത്തട്ടുവിളാകം ഗോട്ടൽ ഭവനിൽ തദേയൂസിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

ദുഃഖവെള്ളിയാഴ്ച പ്രമാണിച്ചു കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം സമീപത്തെ പള്ളിയിൽ തിരുക്കർമ്മങ്ങൾക്കായി പോയ സമയത്തായിരുന്നു കവർച്ച. പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി ക്യാമറകൾ പോലീസ് പരിശോധിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :