ബിഹാർ സ്വദേശിയുടെ കൊലപാതകം : ഭാര്യയുടെ കാമുകൻ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ബുധന്‍, 3 മെയ് 2023 (18:23 IST)
മലപ്പുറം: ഭർത്താവിന്റെ കൊലപാതകമാവുമായി ബന്ധപ്പെട്ടു ഭാര്യയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങരയിലെ ക്വർട്ടേഴ്‌സിൽ താമസിച്ചിരുന്ന ബിഹാർ സ്വദേശി സഞ്ജിത പാസ്വാൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടു ഭാര്യ പുനം ദേവിയുടെ കാമുകൻ ബിഹാർ സ്വദേശി ജയ് പ്രകാശിനെയാണ് (27) കൊലപാതകം ആസൂത്രണം ചെയ്തതിനു പോലീസ് ഇൻസ്‌പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബിഹാറിലെ പട്നയിലെ സോൻപൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.

കൊലപാതകവുമായി ബന്ധപ്പെട്ടു ഭാര്യ പുനം ദേവിയെ ചോദ്യം ചെയ്തപ്പോഴാണ് വിവരം ലഭിച്ചത്. തുടർന്ന് പുനം ദേവിയെ അറസ്റ്റ് ചെയ്തു. ജയ് പ്രകാശ് പറഞ്ഞത് അനുസരിച്ചാണ് ഇവർ ഉറങ്ങി കിടക്കുകയായിരുന്ന ഭർത്താവിന്റെ കൈ കാലുകൾ കെട്ടിയിട്ട ശേഷം സാരികൊണ്ട് കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :