പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified വെള്ളി, 21 ഏപ്രില്‍ 2023 (19:40 IST)
കോട്ടയം: പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയെ തുടർന്ന് മകനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മൂക്കൻപെട്ടി ഇടപ്പാറ സുനോജ് സുധാകരൻ എന്ന 32 കാരണാണ് അറസ്റ്റിലായത്. എരുമേലി എസ്.എച്ച്.ഒ വി.വി.അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയ സുനോജ് പിതാവിനെ ഉപദ്രവിക്കുകയും കൈയിലുരുന്ന മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. ഇത് ചോദിച്ച പിതാവിനെ കത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചതോടെയാണ് പിതാവ് പോലീസിൽ പരാതി നൽകിയത്.

മാതാവും പിതാവും വീട്ടിൽ നിന്ന് മാറിത്താമസിക്കാൻ പറഞ്ഞത് അനുസരിച്ചില്ലെന്ന കാരണത്താലാണ് ആക്രമിക്കാൻ ശ്രമിച്ചതെന്നും പോലീസ് പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :