തൃശൂരിൽ മൂന്നു പോക്സോ കേസുകളിലെ പ്രതികൾക്ക് കഠിനതടവ് ശിക്ഷ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 2 നവം‌ബര്‍ 2023 (19:55 IST)
തൃശൂർ: ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നടന്ന പോക്സോ കേസുകളിലെ പ്രതികളായ മൂന്നു പേർക്ക് അതിവേഗ സ്‌പെഷ്യൽ കോടതി കഠിന തടവ് വിധിച്ചു. വലക്കാവ് സ്വദേശി രാജൻ (63), വെങ്ങിണിശേരി സ്വദേശി കുമാരൻ (53), അരിമ്പൂർ സ്വദേശി ലിഷോയ് (34) എന്നിവരെയാണ് ശിക്ഷിച്ചത്.

ഇതിൽ ആദ്യത്തെ കേസിൽ പ്രതിയായ വലക്കാവ് ചീരക്കുഴി രാജനെ പതിമൂന്നു വര്ഷം കഠിന തടവിനും രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഏഴു വയസുകാരിയെ ലൈംഗികമായി ആക്രമിച്ച കേസിലെ പ്രതിയാണിയാൾ.

രണ്ടാമത്തെ കേസിൽ 2015 ൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിക്കെതിരെ നടന്ന ലൈംഗിക അതിക്രമക്കേസിൽ വെങ്ങിണിശേരി കുമാരനെ എട്ടുവർഷം തടവിനും 75000 രൂപ പിഴ അടയ്ക്കാനുമാണ് ശിക്ഷിച്ചത്.


അതേസമയം 2018 ൽ അന്തിക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ സംഭവത്തിൽ ഒമ്പതുവയസുകാരിയെ മാതാപിതാക്കളുടെ അഭാവത്തിൽ വീട്ടിൽ നിന്ന് കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അരിമ്പൂർ സ്വദേശി ലിഷോയിയെ പതിമൂന്നു വർഷത്തെ തടവിനും 75000 രൂപ പിഴ അടയ്ക്കാനുമാണ് ശിക്ഷ വിധിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :