അനുബന്ധ വാര്ത്തകള്
- കുഞ്ഞൻ കാർ നാനോ ഇനിയില്ല, നിർമ്മാണം പൂർണമായും നിർത്താൻ ടാറ്റ
- സ്നാപ്ഡ്രാഗണ് 855 പ്രൊസസറിന്റെ കരുത്തുമായി ലോകത്ത് ആദ്യമെത്തുന്നത് ലെനോവൊ, 12 ജി ബി റാം ശേഷിയുള്ള സൂപ്പർ സ്മാർട്ട്ഫോൺ ഉടൻ !
- രണ്ടാം ഇന്ദിരയാവാൻ തയ്യാറെടുത്ത് പ്രിയങ്ക, രാഹുൽ പ്രഭാവം പ്രിയങ്കക്ക് മുന്നിൽ മങ്ങുന്നുവോ ?
- വ്യാജ മരണ സർട്ടിഫിക്കറ്റുണ്ടാക്കി മരുമകൾ സ്വത്ത് തട്ടിയെടുത്തു, താൻ മരിച്ചിട്ടില്ലെന്ന് തെളിയിക്കാനായി കോടതികയറി ഒരമ്മ
- കുട്ടികളുടെ മനോനിലയിൽ ഭീകരമായ മാറ്റങ്ങൾ വരുത്തുന്നു; പബ്ജി ഗെയിം നിരോധിച്ച് പഞ്ചാബ് സർക്കാർ !
തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു, മോഡൽ മാനസി ദീക്ഷിത് കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ !
കഴിഞ്ഞ ഒക്ടോബറിലാണ് മുംബൈയിലെ പ്രമുഖ മോഡയായ മാനസി ദീക്ഷിതിന്റെ മൃതദേഹം ട്രാവൽ ബാഗിലാക്കിയ നിലയിൽ മലാഡിലെ റോഡറികിൽ നിന്നും കണ്ടെത്തിയത്. അധികം വൈകാതെ തന്നെ കൊലപാതകിയെ പൊലീസ് കണ്ടെത്തുകയും ചെയ്തു. മാൻസിയുടെ സുഹൃത്തും ഫോട്ടോഗ്രാഫറുമായിരുന്ന പത്തൊൻപതുകാരൻ സയ്യേദ് മരംകൊണ്ടുള്ള സ്റ്റൂളുകൊണ്ട് മാനസിയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ലൈംഗിക ബന്ധത്തിന് മാനസി വഴങ്ങതെ വന്ന ദേഷ്യത്തിലാണ് യുവതിയെ കൊലപ്പെടുത്തിയത് എന്ന് സയ്യേദ് പൊലീസിന് മൊഴി നൽകി. ‘ഞാൻ അവളെ സ്റ്റൂളുകൊണ്ട് തലക്കടിച്ചു, മരിക്കുമെന്ന് കരുതിയില്ല എന്നായിരുന്നു സയ്യേദിന്റെ മൊഴി. കേസിൽ ബംഗൂർ നഗർ പൊലീസ് ചാർജ് ഷീറ്റ് സമർപ്പിച്ചു.
തലക്കടിയേറ്റ് മാനസി ബോധരഹിതയായപ്പോൾ സയ്യേദ് മാനസിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് ചാർജ് ഷീറ്റിൽ പറയുന്നു. മാനസിയുടെ സ്വകാര്യ ഭാഗത്ത് മുറിവുകൾ ഉള്ളതയി പോസ്റ്റോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട് എന്നും ചാർജ് ഷീറ്റിൽ പൊലീസ് വ്യക്തമാക്കുന്നുണ്ട്.
കൊലപാതകത്തിനു ശേഷം മൃതദേഹം ട്രാവൽ ബാഗിലാക്കി പ്രതി മുംബൈ എയർ പോർട്ടിലേക്ക് ഓല ടാക്സി ബുക്ക് ചെയ്തു. യാത്രക്കിടെ വിജനമായ സ്ഥലത്ത് കാർ നിർത്തിച്ച് മുസാമിൽ ടാക്സി പറഞ്ഞുവിടുകയും ബാഗ് അവിടെ ഉപേക്ഷിക്കുകയും ചെയ്തു. എന്നൽ പിന്നീട് ഓല ടാക്സി ഡ്രൈവർ അതുവഴിതന്നെ തിരികെ വന്നപ്പോൾ അതേ ബാഗ് റോഡരികിൽ കിടക്കുന്നത് കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
മികച്ച അവസരങ്ങൾക്ക് വേണ്ടി രാജസ്ഥാനിൽ നിന്നും മുംബൈയിലെത്തിയതാണ് 20 കാരിയായ മാനസി ദീക്ഷിത്. പഠനത്തോടൊപ്പം തന്നെ മാനസി ഇവന്റ് മനേജിംഗ്, മോഡലിംഗ് ബിസിനസുകളും ചെയ്തിരുന്നു.