ഷാർജയിൽ പ്രവാസികളുടെ കെട്ടിടങ്ങളുടെ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു

Last Modified വെള്ളി, 25 ജനുവരി 2019 (16:14 IST)
ഷാര്‍ജയില്‍ കെട്ടിടങ്ങളുടെ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു. പ്രവാസികള്‍ സ്വന്തമാക്കിയ കെട്ടിടങ്ങളുടെ വൈദ്യുതി നിരക്കാണ് വെട്ടിക്കുറച്ചത്. 37.7 ശതമാനമാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മറ്റ് നാല് വടക്കന്‍ എമിറേറ്റുകളും വൈദ്യുതി നിരക്ക് കുറച്ചിരുന്നു.

ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ നടപടി. ഇത് ഷാർജയിലെ പ്രവാസികൾക്ക് വലിയൊരു ആശ്വാസമാകും. ഫ്രീഹോള്‍ഡ് അടിസ്ഥാനത്തില്‍ പ്രവാസികള്‍ സ്വന്തമാക്കിയ ഫ്ലാറ്റുകള്‍, വില്ലകള്‍, യു.എ.ഇ സ്വദേശികളല്ലാത്ത മറ്റുള്ളവരുടെ കെട്ടിടങ്ങള്‍ എന്നിവക്കെല്ലാം ഈ ഇളവ് ബാധകമാണ്.

നേരത്തേ കിലോവാട്ടിന് 45 ഫില്‍സ് നല്‍കിയിരുന്നവര്‍ ഇനി 28 ഫില്‍സ് നല്‍കിയാല്‍ മതി. 2000 കിലോവാട്ട് വരെയുള്ള സ്ലാബിനാണ് ഈ നിരക്ക്. ഇതിന് മുകളില്‍ 4000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ക്ക് 33 ഫില്‍സാണ് നിരക്ക്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :