Last Updated:
വെള്ളി, 25 ജനുവരി 2019 (14:43 IST)
സ്‌നാപ്ഡ്രാഗണ്‍ 855 എന്ന ക്വാൽകോമിന്റെ ഏറ്റവും പുതിയ പ്രൊസസറുമായി ആദ്യ വരവറിയിച്ചിരിക്കുകയാണ് ലെനോവൊ Z5 Pro GT. ലെനോവോയുടെ പ്രീമിയം ക്യാറ്റഗറി സ്മാർട്ട്ഫോണിലാണ്
Z5 Pro GTപുറത്തിറങ്ങുക. ഷവോമിയും സാംസങ്ങും
ഉൾപ്പടെയുടെ മറ്റു മുൻ നിര സ്മാർട്ട്ഫോൻ നിർമ്മാതാക്കൾ സ്‌നാപ്ഡ്രാഗണ്‍ 855 നെ ലഭ്യമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ലെനോവൊ
Z5 Pro GT വരവറിയിച്ചിരിക്കുന്നത്.
ഈ വർഷം പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നായിരിക്കും Z5 Pro GTഎന്നാണ് ലെനോവൊയുടെ അവകാശവാദം. ചൈനീസ് വിപണിയിൽ ഫോണിനായുള്ള പ്രീ സെയിൽ ഓഡർ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലും സമാനമായ രീതിയിൽ പ്രി സെയിൽ നടത്താൻ ലെനോവൊ ആലോചിക്കുന്നുണ്ട്.
12 ജി ബി റാമുമായാണ് ഫോൻ എത്തുന്നത് എന്നതാണ് പ്രധാന സവിശേഷതകളിൽ ഒന്ന്. ഫോണിന്റെ ബേസ് മോഡലായ 6 ജി ബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 27,000 രൂപയാണ് വില. 12 ജി ബി റാം വേരിയന്റാണ് ഫോണിന്റെ ഉയർന്ന മോഡൽ. ഈ വേരിയന്റിന്റെ വില കമ്പനി പുറത്തുവിട്ടിട്ടില്ല.