1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Girl missing case

എട്ട് വയസുകാരിയെ അബോധാവസ്ഥയിൽ മാലിന്യക്കൂമ്പാരത്തിൽ നിന്നും കണ്ടെത്തി

പൊലീസ്
അബോധാവസ്ഥയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാലിന്യക്കൂമ്പാരത്തിൽ നിന്നും കണ്ടെത്തി. ഒഡിഷയിലെ അങ്കുളിലാണ് സംഭവം. ഞായറാഴ്ചയാണ് പെൺകുട്ടിയെ മാലിന്യക്കൂമ്പാരത്തിൽ നിന്നും കണ്ടെത്തിയത്. 
 
പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുളളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് മാതാപിതാക്കള്‍ക്കൊപ്പം വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ കാണാതായത്. 
 
പെൺകുട്ടിയെ പീഡിപ്പിച്ചശേഷം മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കുകയാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടോയെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ. 
അടുത്ത ലേഖനം
ബ്രിട്ടനും ഇറാനും പിടിച്ചെടുത്ത കപ്പലുകളിൽ ആറ് മലയാളികള്‍; ബ്രിട്ടീഷ് കപ്പലിന്റെ ക്യാപ്റ്റന്‍ കൊച്ചി സ്വദേശിയെന്ന് സൂചന