അനുബന്ധ വാര്‍ത്തകള്‍
- എട്ട് വയസുകാരിയെ അബോധാവസ്ഥയിൽ മാലിന്യക്കൂമ്പാരത്തിൽ നിന്നും കണ്ടെത്തി
- അഖിലും ശിവരഞ്ജിത്തും കോളേജിലേക്കെത്തിയത് ഒരേ ബൈക്കിൽ; കൂട്ടുകാരനെ കുത്തിയതെന്തിനെന്ന് പൊലീസ്, പൊട്ടിക്കരഞ്ഞ് ശിവരഞ്ജിത്
- ബാലഭാസ്ക്കറിന്റെ മരണം: കലാഭവൻ സോബിയുടേത് കള്ളമൊഴി, എന്തിനു കള്ളം പറഞ്ഞുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു
- കരച്ചിൽ ശല്യമായി; ഒന്നര വയസ്സുകാരിയെ നിലത്തടിച്ച് കൊന്ന് അഴുക്ക്ചാലിൽ ഉപേക്ഷിച്ചു; പിതാവ് അറസ്റ്റിൽ
- കുഞ്ഞിനെ ചികിത്സിക്കാൻ പണമില്ല, അഞ്ച് വയസുകാരനെ അച്ഛൻ ക്വട്ടേഷൻ നൽകി കൊന്നു
അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി, തല അയൽവീട്ടിൽ ഉപേക്ഷിച്ചു; മകൾ പൊലീസ് കസ്റ്റഡിയിൽ
ശനിയാഴ്ച രാത്രി സിഡ്നിയിലെ വീട്ടില്‍ 57കാരിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി.
സ്വന്തം അമ്മയെ അമ്മയെ കൊല ചെയ്ത യുവതി അറസ്റ്റിൽ. കൊലപാതക ശേഷം യുവതി 57കാരിയായ അമ്മയുടെ തല അറുത്തെടുക്കുകയായിരുന്നു. മൃതശരീരം വീട്ടിനുള്ളില്‍ ഉപേക്ഷിക്കുകയും തല തൊട്ടടുത്ത വീട്ടില്‍ കൊണ്ടിടുകയും ചെയ്തു. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം.
ശനിയാഴ്ച രാത്രി സിഡ്നിയിലെ വീട്ടില്‍ 57കാരിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. തങ്ങള്‍ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ കൊലപാതകത്തിന്റെ ബാക്കിയാണ് അവിടെ കണ്ടതെന്നാണ് സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിച്ചത്. അറുത്തെടുത്ത അമ്മയുടെ തല ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ അയല്‍വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നാണ് 25 കാരിയായ മകളെ പിടികൂടിയത്.
അറസ്റ്റിന് ശേഷം യുവതിയെ കൂടുതല്‍ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഇതുവരെയും ജാമ്യത്തിനായി ശ്രമിച്ചിട്ടില്ല. മകളുടെ ബന്ധുവായ നാല് വയസ്സുള്ള കുട്ടി സംഭവത്തിന് സാക്ഷിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നേരില്‍ കണ്ട് ഭയന്ന് വീട്ടിലേക്കോടിപ്പോകുന്നതിനിടെ വീണുപരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.