അനുബന്ധ വാര്‍ത്തകള്‍
- ചികിത്സ നൽകാതെ തിരിച്ചയച്ചു, നാണയം വിഴുങ്ങിയ കുട്ടിയ്ക്ക് ദാരുണാന്ത്യം
- ശിവശങ്കറിനെതിരെ പ്രാഥമിക അന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടി വിജിലൻസ്
- ഒറ്റ ദിവസം 54,736 പേർക്ക് രോഗബാധ, 853 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു
- മുടി തഴച്ചുവളരും, മുടങ്ങാതെ ചെയ്തോളു ഈ നാട്ടുവിദ്യ !
- ഈ വാസ്തുകാര്യങ്ങൾ ശ്രദ്ധിച്ചാൽ ദമ്പതികളിൽനിന്നും പ്രണയം ഒരിയ്ക്കലും വിട്ടൊഴിയില്ല
മന്ത്രവാദത്തിന്റെ മറവിൽ 17 കാരിയെ പീഡിപ്പിച്ചു, 43 കാരൻ പിടിയിൽ, സംഭവം മാനന്തവാടിയിൽ
വയനാട്: മന്ത്രവാദത്തിന്റെ മറവില്‍ 17 കാരിയെ പീഡനത്തിന് ഇരയാക്കിയ 43 കാരൻ അറസ്റ്റിൽ. വള്ളിയൂര്‍ക്കാവ് കണ്ണിവയല്‍ ആദിവാസി കോളനിയിലെ വിനീത് ആണ് പിടിയിലായത്. മറ്റൊരു പെൺകുട്ടിയെ സമാന രീതിയിൽ പീഡിപ്പിയ്ക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺക്കുട്ടിയുടെ ശരീരത്തിൽ ബാധ കയറിയിട്ടുണ്ട് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇത് ഒഴിപ്പിയ്ക്കാൻ എന്ന വ്യാജേനയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
ബാധയൊഴിപ്പിക്കലും, ദുര്‍മന്ത്രവാദവുമായിരുന്നു നാട്ടിലെ ഇയാളുടെ പ്രധാന പരിപാടികൾ. ഇതിന്റെ മറവിലാണ് പെണ്‍കുട്ടികളെ ഇരയാക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം ബാധ ഒഴിപ്പിയ്ക്കാൻ എന്ന പേരിൽ ഇയാൾ പെൺകുട്ടിയെ പൂര്‍ണ്ണ നഗ്നയാക്കി ദുർമന്ത്രവാദം ചെയ്തിരുന്നു. ഈ മാസം തുടക്കത്തിലാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
തുടര്‍ന്ന് 17 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയെ അടുത്ത ദിവസം കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ കുട്ടികള്‍ സംഭവം ബന്ധുക്കളെ അറിയിക്കുകയും പോലീസില്‍ പരാതി നൽകുകയുമായിരുന്നു. പ്രതി വേറെ കുട്ടികളേയോ, സ്ത്രീകളേയോ ചൂഷണത്തിന് ഇയാക്കിയിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയ്ക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.