വെബ്ദുനിയ ലേഖകൻ|
Last Updated:
ഞായര്‍, 2 ഓഗസ്റ്റ് 2020 (10:37 IST)
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിനെതിരെ പ്രാഥമിക അന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടി വിജിലൻസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെ നല്‍കിയ പരാതികളിലാൺണ് വിജിലൻസിന്റെ നടപടി. പ്രാഥമിക അന്വേഷണത്തിന് അനുമതി തേടിയാണ് വിജിലൻസ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെ സമീപിച്ചിരിയ്ക്കുന്നത്.
ഐടി വകുപ്പിലെ വിവാദ നിയമനം ഉൾപ്പടെ പ്രതിപക്ഷത്തിന്റെ പരാതികൾ വിജിലൻസ് സർക്കാരിന് കൈമാറി. അഴിമതി നിരോധന നിയമ പ്രകാരം ശിവശങ്കറിനെതിരെ അന്വേഷണം നടത്തണം എന്നാണ് പരാതികളിലെ ആവശ്യം. ആഭ്യന്തര അഡീഷണല്‍ ചിഫ് സെക്രട്ടറി പരാതി ചീഫ് സെക്രട്ടറിക്ക് കൈമാറും. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ കൂടി തീരുമാനത്തിലായിരിയ്ക്കും തുടര്‍നടപടികളുമായി വിജിലന്‍സ് മുന്നോട്ടു പോവുക. അഴിമതി നിരോധന നിയമപ്രകാരം ലഭിക്കുന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി തേടുന്നത് പതിവാണ്.