അച്ഛനും അമ്മയും ഒരുമിച്ച് കുളിക്കാൻ പോയി, മൂന്നുവയസുകാരൻ എട്ടുമാസം മാത്രം പ്രായമായ സഹോദരിക്കുനേരെ വെടിയുതിർത്തു

സുമീഷ് ടി ഉണ്ണീൻ| Last Updated: ബുധന്‍, 12 ഡിസം‌ബര്‍ 2018 (20:19 IST)
അച്ഛനും അമ്മയും ഒരുമിച്ചു കുളിക്കുന്നതിനിടെ 3 വയസുകാരൻ 8 മാസം മാത്രം പ്രായമായ സഹോദരിക്കുനേരെ വെടിയുതിർത്തു. മെക്സിക്കോയിലെ ഒരു ഹോട്ടൽ മുറിയിലാണ് സംഭവം ഉണ്ടായത്. തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു.

കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് 18 കാരിയായ ഷയാനെ നെല്‍സണും 21 കാരനായ ടിറില്‍ ബിറ്റ്സ്ലിയ്ക്കക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

തങ്ങളുടെ പക്കൽ തോക്കുണ്ടായിരുന്നില്ല എന്നും മുറിയിൽ മുൻപ് താമസിച്ചവർ ഉപേക്ഷിച്ചതാകാം എന്നുമാണ് ടിറിൽ പൊലീസിൽ മൊഴി നൽകിയത്. എന്നാൽ സംഭവത്തിന് ശേഷം ബിറ്റ്സ്ലി തോക്ക് തുടക്കുന്നത് കണ്ടതായി ദൃക്‌സാക്ഷി മൊഴി നൽകിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :