ശബരിമലയിലെ നിരോധനാജ്ഞ ഞായറാഴ്ച വരെ നീട്ടി

ശബരിമലയിലെ നിരോധനാജ്ഞ ഞായറാഴ്ച വരെ നീട്ടി

sabarimala , prohibitory , police , BJP , Sabarimala protest , പൊലീസ് , ശബരിമല , നിരോധനാജ്ഞ
പത്തനംതിട്ട| jibin| Last Modified ബുധന്‍, 12 ഡിസം‌ബര്‍ 2018 (19:44 IST)
സന്നിധാനം മുതൽ ഇലവുങ്കൽ വരെയുളള പ്രദേശങ്ങളിലെ 16 വരെ വീണ്ടും നീട്ടി. പൊലീസിന്‍റെയും എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

സന്നിധാനം, പമ്പ, നിലക്കൽ , ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും.

അതേസമയം തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ല.

ശബരിമലയിൽ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നാണ് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :