ഗർഭിണി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

എ ജെ കെ അയ്യർ| Last Modified തിങ്കള്‍, 4 ജൂലൈ 2022 (19:17 IST)
ഗർഭിണിയായ യുവതി മരിച്ച സംഭവത്തോട് അനുബന്ധിച്ചു ഇവരുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുഴിക്കാല കുറുന്താർ ഹൌസ് സെറ്റ് കോളനി നിവാസി അനിത എന്ന 29 കയറിയാണ് മരിച്ചത്.
ഇവരുടെ ഭർത്താവായ മല്ലപ്പുഴശേരി കുറുന്താർ ജ്യോതി നിവാസിൽ ജ്യോതിഷ് എന്ന മുപ്പത്തൊന്നുകാരനാണ് അറസ്റ്റിലായത്. സ്ത്രീധന പീഡന വകുപ്പുകൾ, ജുവനൈൽ ജസ്റ്റിസ് നിയമം എന്നിവ പ്രകാരമാണ് അറസ്റ്റ്.

തമ്മിൽ സ്നേഹിച്ചു നടന്ന ഇവരുടെ വിവാഹം കഴിഞ്ഞ മൂന്നു വർഷം മുമ്പാണ് നടന്നത്. എന്നാൽ വിവാഹത്തിന് ശേഷം യുവതിക്ക് നൽകിയ ആഭരണങ്ങൾ, വാഹനം എന്നിവ വിൽക്കുകയും പിന്നീട് യുവതിയുടെ വീട്ടിൽ താമസിച്ചു ഭാര്യയ്ക്കും കുട്ടിക്കും ചെലവിന് പോലും നൽകാതെ ഇയാൾ കഴിഞ്ഞു. ഭാര്യയുടെ ആദ്യ പ്രസവത്തിനു ശേഷം ഉടൻ തന്നെ ഭാര്യ വീണ്ടും ഗർഭിണിയായ വിവരം ഇയാൾ ബന്ധുക്കളിൽ നിന്ന് മറച്ചു വച്ച്. എന്നാൽ മതിയായ ചികിത്സയും പരിചരണവും ലഭിക്കാതെ വന്നത് ഗർഭസ്ഥ ശിശു മരിക്കുന്നതിന് ഇടയാക്കി.

എന്നാൽ മരിച്ച ശിശുവിനെ നീക്കം ചെയ്യാനായി യുവതിയെ ഉയർന്ന ആശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയ്‌തെകിലും അവിടെ കൊണ്ടുപോകാതെ രണ്ടു മാസത്തോളം കുട്ടി വയറ്റിൽ കിടക്കുന്നതിനു കാരണമായി. തുടർന്ന് ഇവരുടെ ശരീരത്തിൽ അണുബാധ കൂടിയതോടെ ജൂൺ 28 നു യുവതി മരിക്കുകയും ചെയ്തു. അതിനിടെ ഇയാൾ ഭാര്യയുടെ ചെലവിനും ചികിത്സയ്ക്കുമായി വാങ്ങിയ പണം ഇയാൾ സ്വന്തം കാര്യങ്ങൾക്കാണ്‌ ചെലവഴിച്ചത്. പോലീസിൽ ലഭിച്ച പരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ പത്തനംതിട്ട ഫാസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :