കളിക്കുന്നതിനിടയിൽ ടിവി താഴെവീണ് തകർന്നു, അമ്മ മകനെ അടിച്ചുകൊന്നു !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 12 ഡിസം‌ബര്‍ 2019 (20:29 IST)
ഡെട്രോയിറ്റ്: കളിക്കുന്നതിനിടയിൽ ടിവി താഴെ വീണ് തകർന്നതിന് അമ്മ മകനെ അടിച്ചുകൊന്നു ഡെട്രോയിറ്റിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. വിസ്റ്റൻ ലെവൽ സ്റ്റീവൻസൺ എന്ന ഒരു വയസുകാരനെയാണ് അമ്മ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛന്റെ പരാതിയിൽ അമ്മ റിയോന നിക്കോൾസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞ് വീടിനകത്ത് കളിക്കുന്നതിനിടെ വലിയ വിലയുള്ള എൽഇഡി ടിവി താഴെ വീണ് തകർന്നിരുന്നു. ഇതോടെ റിയോന കുഞ്ഞിനെ മർദ്ദിക്കുകയായിരുന്നു. അബോധാവസ്ഥയിലായ കുഞ്ഞിനെ റിയോന ഉടൻ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ വാരിയെല്ലുകൾക്കും നട്ടെല്ലിനും തലയോടിനും ഗുരുതരമായ പരിക്കേറ്റ ഒരു വയസുകാരൻ ചികിത്സക്കിടെ മരിക്കുകയായിരുന്നു.



കുഞ്ഞിന്റെ പരുക്കിൽ അസ്വാഭാവിക തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് എത്തി ചോദ്യം ചെയ്തതോടെ കുട്ടിയെ ഷൂ ഉപയോഗിച്ചു മർദ്ദിക്കുകയായിരുന്നു എന്ന് റിയോന പൊലീസിന് കൊഴി നൽകി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :