1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Udayamperoor murder case

വിദ്യയെ കൊന്ന കേസിൽ സുനിതയെ കുടുക്കാൻ ശ്രമം, പാളിയപ്പോൾ പ്രേംകുമാർ പിടിക്കപ്പെട്ടു

ഉദയം പേരൂർ
ഉദയംപേരൂരിൽ  ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കൊല്ലപ്പെട്ട വിദ്യയുടെ മൃതദേഹം കഷണങ്ങളാക്കി കളയാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ്. മൃതദേഹം മുറിച്ചപ്പോൾ രക്തം വന്നതിനാലാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. 
 
സുനിതയുമായുള്ള ബന്ധം പ്രേംകുമാറിന്റെ ഭാര്യ വിദ്യ അറിഞ്ഞതോടെയാണു ഭാര്യയെ കൊലപ്പെടുത്താൻ പ്രേംകുമാറും സുനിതയും തീരുമാനിച്ചത്. കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ ‘കൊലപാതകത്തിനു കാരണക്കാരായ പലരും പുറത്തുണ്ട്’ എന്നു  പ്രേംകുമാർ മാധ്യമങ്ങളോടു പറഞ്ഞു. 
 
അതേസമയം, കേസിൽ സുനിതയെ കുടുക്കി തനിക്ക് രക്ഷപെടാനുള്ള ശ്രമവും പ്രേം കുമാർ നടത്തിയിരുന്നു. എന്നാൽ, ആ ശ്രമം പാളുകയായിരുന്നു. ഇക്കാര്യം സുനിതയും പൊലീസിനോട് പറഞ്ഞിരുന്നു. 
അടുത്ത ലേഖനം
എട്ടുവയസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു; സംഭവം കോട്ടയത്ത്; അറസ്റ്റ്