Last Modified വെള്ളി, 18 ജനുവരി 2019 (13:14 IST)
ദാമ്പത്യ ബന്ധമെന്നാല്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം എല്ലാം അറിഞ്ഞുള്ള ജീവിതമാണല്ലോ. ദാമ്പത്യത്തിന്‍റെ വിജയത്തിന്
ലൈംഗികത നല്‍കുന്ന ആവേശം പ്രധാന ഘടകമാണ്. എന്നാല്‍, എക്കാലവും ഈ മധുരിമ നിലനില്‍ക്കുന്നില്ല എന്ന പരാതിയുമായി ഡോക്ടര്‍മാരെ സമീപിക്കുന്ന ദമ്പതികളുടെ എണ്ണം ഇന്ന് വളരെയേറെ കൂടിയിരിക്കുന്നു.
സുഖകരമായ നേര്‍ത്ത വെളിച്ചമുള്ള കിടപ്പറയും വികാരങ്ങള്‍ക്ക് തീ പിടിപ്പിക്കുന്ന സുഗന്ധവും ഇണയെ ഉദ്ദീപിപ്പിക്കുന്ന വസ്ത്രധാരണവും നല്ലൊരു രാത്രിക്ക് മൂഡൊരുക്കുന്ന പശ്ചാത്തലമായേക്കാം. എന്നാല്‍, ഇതിലേക്ക് ശ്രദ്ധിക്കാന്‍ പോലുമാവാത്ത അവസ്ഥയും ദാമ്പത്യത്തില്‍ ഉണ്ടാവാം. കുറച്ചൊരു ശ്രദ്ധ നല്‍കിയാല്‍ ലൈംഗികതയുടെ ആസ്വാദ്യത കളഞ്ഞുപോവാതെ സുക്ഷിക്കാനുമാവും.
എന്താണ് ലൈംഗികതയുടെ ആത്മാവ് നഷ്ടമാകാന്‍ കാരണം?. ഇത് ആത്മവിമര്‍ശനപരമായി ചോദിക്കേണ്ടതാണെന്നാണ് ലൈംഗികാരോഗ്യ വിദഗ്ധര്‍ പറയുന്നത്. ദൈനംദിന ജീവിതത്തിലെ അഴിയാക്കുരുക്കുകള്‍ക്ക് പിന്നാലെ പായുന്നത് നല്ലത് തന്നെ. എന്നാല്‍, നിങ്ങള്‍ കിടക്കയിലെത്തുമ്പോഴും ഈ കുരുക്കുകളില്‍ തന്നെയാവുന്നത് നല്ല പ്രവണതയല്ല എന്നാണ് ഇക്കൂട്ടര്‍ പറഞ്ഞ് വയ്ക്കുന്നത്.
ലൈംഗികതയുടെ ആവേശം കുറയാന്‍ പല കാരണങ്ങള്‍ ഉണ്ടാവാം. ഉദാഹരണത്തിന്, കുട്ടികള്‍ക്ക് അമിതമായി ശ്രദ്ധ നല്‍കുന്ന അമ്മമാരെ കുറിച്ചു പോലും പങ്കാളികള്‍ പരാതിപ്പെടാറുണ്ട്. ഇവിടെ, മാതാവിന് തന്‍റെയും പങ്കാളിയുടെയും ലൈംഗിക തൃഷ്ണയെ തൃപ്തിപ്പെടുത്താന്‍ അല്‍പ്പമൊരു മാനസിക തയ്യാറെടുപ്പിന്‍റെ കാര്യമേ ഉള്ളൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ജോലിസ്ഥലത്തെ പ്രശ്നങ്ങളാണ് കിടപ്പറയിലെ മറ്റൊരു വില്ലന്‍. ജോലിയെ കുറിച്ചുള്ള ആശങ്കകള്‍ അവധി ദിവസങ്ങളിലും കൂടെക്കൊണ്ടുനടക്കുന്നത് ലൈംഗിക ആസ്വാദ്യതയെ ഇല്ലാതാക്കും. ഇതിനായി, നിങ്ങള്‍ ചെയ്യേണ്ടത് ഒന്നു മാത്രം. ആഴ്ചയില്‍ ഒരു ദിവസം ജോലിയെ കുറിച്ച് പരസ്പരം മിണ്ടില്ല എന്ന് ഉറപ്പിക്കുക. കഴിയുമെങ്കില്‍ അവധി ദിവസം ഒരു ഔട്ടിംഗ്, അല്ലെങ്കില്‍ ഒരു സിനിമ, ഇതെല്ലാം നിങ്ങളെ ആ സുഖകരമായ മൂഡിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുമത്രേ.
സ്വയം ചെറുതാവുന്നു എന്ന് എപ്പോഴെങ്കിലും തോന്നാറുണ്ടോ? അല്ലെങ്കില്‍ മറ്റെന്തെങ്കിലും സ്വകാര്യ ദു:ഖങ്ങള്‍? ഇവിടെ നിങ്ങള്‍ക്ക് സ്വകാര്യ ദു:ഖങ്ങള്‍ കൊണ്ടു നടക്കേണ്ട ആവശ്യമില്ലല്ലോ, പങ്കാളിയല്ലേ കൂടെയുള്ളത്, തുറന്ന് സംസാരിക്കൂ. അതല്ല, ലൈംഗിക ബന്ധത്തില്‍ എന്തെങ്കിലും കൂടുതല്‍ വേണമെങ്കില്‍ അതും തുറന്ന് ആവശ്യപ്പെടാമല്ലോ?
ഇതിനെല്ലാം പുറമെ ഒരു കാര്യം കൂടി മനസ്സില്‍ സൂക്ഷിച്ചോളൂ, ലൈംഗികതൃഷ്ണയുടെ തീവ്രത എല്ലാ ദിനവും ഒരുപോലെ ആവണമെന്നില്ല. അതില്‍ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണ്. അതിനാല്‍, മാനസികവും ശാരീരികവുമായ ആരോഗ്യം പരിരക്ഷിക്കുക. അത് ലൈംഗികതയെ പൂര്‍ണമാക്കും.