ആഫ്രിക്കൻ കിളിയെ വാങ്ങാൻ നാലുപവൻ സ്വർണം മോഷ്ടിച്ച് 22കാരൻ, ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ !

Last Updated: ബുധന്‍, 3 ജൂലൈ 2019 (17:15 IST)
ആഫ്രികൻ കിളിയെ വാങ്ങാൻ സ്വന്തം സഹോദരന്റെ വീട്ടിൽനിന്നും സ്വർണം കവർന്ന് 22 കാരൻ. ഒടുവിൽ പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ മറ്റ് മാർഗങ്ങളില്ലാതെ സത്യം തുറന്നു പറയേണ്ടി വന്നു. കാസർഗോടാണ് സംഭവം. യുസി ജംഷിയുടെ വീട്ടിൽനിന്നുമാണ് സഹോദരൻ യു സി ജവാദ്ദ 4 പവൻ സ്വർനം മോഷ്ടിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടിൽ എല്ലാവരും ഭക്ഷണം കഴിക്കുന്ന സമയം നോക്കി മുകളിലത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം ഇയാൾ മോഷ്ടിക്കുകയായിരുന്നു. സ്വർണം മോഷണം പോയതോടെ ജംഷി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ ജാവദ് കുടുങ്ങുകയായിരുന്നു.

കേസിൽ വീട്ടുകാരുടേത് ഉൾപ്പടെ വിരലടയാളം എടുക്കുന്നതിന് പൊലീസ് വിളിപ്പിച്ചപ്പോൾ ജാവദ് തന്ത്രപരമായി ഒഴിഞ്ഞു മാറുകയയിരുന്നു. ഇതോടെ പൊലീസ് ഇയാളെ വിശദമയി ചോദ്യം ചെയ്തപ്പോൾ സത്യം ജാവദ് തുറന്നുപറഞ്ഞു. ആഫ്രിക്കൻ കിളിയോടുള്ള മോഹമാണ് മോഷനം നടത്താൻ ജാവദിനെ പ്രേരിപ്പിച്ചത് എന്ന് പൊലീസ് പറഞ്ഞുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :