എന്തൊക്കെ ബഹളമായിരുന്നു; സമരം, നിരോധനാജ്ഞ ലംഘിക്കൽ, ആചാര സംരക്ഷണ ജാഥകൾ, ഒടുവിൽ ശബരിമല യുവതീപ്രവേശനത്തിൽ പ്രത്യേക നിയമനിർമ്മാണമില്ലെന്ന് കേന്ദ്ര സർക്കാർ

Last Updated: ബുധന്‍, 3 ജൂലൈ 2019 (14:39 IST)
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കാത്ത കോലാഹലങ്ങൾ ഇല്ല. ശാന്ത സുന്ദരമായ ശബരിമലയെ ഒരു കലാപ ഭൂമി ആക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തി സുപ്രീം കോടതിയുടെ വിധിയെ സംസ്ഥാന സർക്കരിനെതിരെ യുദ്ധം ചെയ്യാനുള്ള ആയുധമാക്കി മാറ്റി ബിജെപി ഉൽപ്പടെയുള്ള രഷ്ട്രീയ പാർട്ടികൾ. അതിൽ വിജയിക്കുകയും ചെയ്തു.

ശബരിമലയിൽ ആചാര സംരക്ഷണത്തിനായാണ് സമരങ്ങൾ എന്നായിരുന്നു ബിജെപിയുടെ വാദം സുപ്രീം കോടതിയുടെ വിധി വന്ന ഉടനെ തന്നെ പ്രത്യേക നിയമനിർമാണത്തിലൂടെ വിധിയെ മറികടക്കാൻ ആന്നു തന്നെ കേന്ദ്ര സർക്കാരിന് സാധിക്കുമായിരുന്നു. എന്നാൽ അതിനു തയ്യാറാവാതെ സമരം തിരഞ്ഞെടുപ്പ് വരെ സജീവമായി നിർത്തി. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയയിരുന്നു ലക്ഷ്യം.

ഇപ്പോൾ രണ്ടാം മോദി സർക്കാർ അധികാരത്തിൽ എത്തിയിട്ടും നിയമ നിർമ്മാണം നടത്താൻ തയ്യാറല്ല. ശബരിമല ആചാര സംരക്ഷണത്തിന് പ്രത്യേക നിയമനിർമ്മാണം ഉടൻ ഉണ്ടാകില്ല എന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയെ അറിയിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണ് എന്നാണ് മന്ത്രിയുടെ വിശദികാരണം. നേരത്തെ അവസരം ഉണ്ടായിരുന്നപ്പോൾ എന്തുകൊണ്ട് നിയമനിർമ്മാണം നടത്തിയില്ല എന്ന കാര്യം മാത്രം പറയുന്നില്ല.

ബിജെപിക്ക് തിരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രത്യക്ഷത്തിൽ നേട്ടം ഇല്ല എങ്കിലും ജനങ്ങളെ ഇടതുപക്ഷ സർക്കാരിന് എതിരാക്കി മാറ്റുക എന്ന തന്ത്രത്തിൽ ജയിച്ചു. ഇടതുപക്ഷത്തിന്റെ വോട്ടുകളാണ് തങ്ങൾ ലക്ഷ്യമിടുന്നത് എന്ന് ബിജെപി പരസ്യമായി തന്നെ വ്യക്തമാക്കിയതാണ്. ശബരിമല സമരങ്ങൾ നേട്ടമുണ്ടാക്കിയത് കോൺഗ്രസിനാണെങ്കിലും. ഭാവിയിൽ ഇത് ബിജെപിക്ക് സാധ്യത നൽകുന്നതാണ്. ഇതിൽനിന്നും ഒരു കാര്യം വ്യക്തം ശബരിമല സമരങ്ങൾ ആചാര സംരക്ഷണത്തിനല്ല രാഷ്ട്രീയ കടന്നുകയറ്റത്തിന് വേണ്ടിയുള്ളതായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇസ്രായേൽ വ്യോമാക്രമണം; ഹമാസിന്റെ ഉന്നത രാഷ്‌ട്രീയ നേതാവ് ...

ഇസ്രായേൽ വ്യോമാക്രമണം; ഹമാസിന്റെ ഉന്നത രാഷ്‌ട്രീയ നേതാവ് കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്
ഇസ്രായേൽ തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത രാഷ്‌ട്രീയ ...

പാർക്കിങ്ങിനുമായി ബന്ധപ്പെട്ട തർക്കം, കത്തിയെടുത്ത് കുത്തി ...

പാർക്കിങ്ങിനുമായി ബന്ധപ്പെട്ട തർക്കം, കത്തിയെടുത്ത് കുത്തി ബാറിലെ സെക്യൂരിറ്റി; ചടയമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി
കൊല്ലം ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സ്വദേശി സുധീഷ് (38) ആണ് ...

വീണയെ കുറ്റപ്പെടുത്താനില്ല, ആശ സമരത്തില്‍ എടുത്തുചാടി ...

വീണയെ കുറ്റപ്പെടുത്താനില്ല, ആശ സമരത്തില്‍ എടുത്തുചാടി തീരുമാനമെടുക്കാന്‍ കഴിയില്ല; സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി
ആശ വര്‍ക്കര്‍മാരുടെ ജീവിതം നേരേയാക്കണമെന്ന് സുരേഷ് ഗോപി. വിഷയത്തിൽ സംസ്ഥാന ...

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം ...

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
തിരുവനന്തപുരം: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ...

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ...

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ
ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന സ്ത്രീയുടെ അപേക്ഷ സുപ്രീം കോടതി നിരസിച്ചു. കോടതിയുടെ ...