120 അടി ഉയരത്തിൽ അപ്പാർട്ട്‌മെന്റുകളുടെ ഭിത്തിക്കിടയിൽ 19കാരിയുടെ മൃതദേഹം, ദുരൂഹത പരത്തി മൃതദേഹത്തിലെ പരിക്കുകൾ

Last Modified ബുധന്‍, 3 ജൂലൈ 2019 (12:57 IST)
ഉത്തർപ്രദേശിലെ നോയിഡയിൽ രണ്ട് അപ്പാർട്ട്‌മെന്റുകളുടെ ഭിത്തിക്കിടയിൽ കുടുങ്ങിയ നിലയിൽ 19കാരിയുടെ മൃതദേഹം. അമ്രപാലി സിലിക്കൺ സൊസൈറ്റിയിൽ ഡി, ഡി അപ്പാർട്ട്‌മെന്റുകളുടെ ഇടയിലെ ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അപ്പാർട്ട്‌മെന്റിലെ താമസക്കാരായ ദമ്പതികളുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ബീഹാർ സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹമാണ് കൺണ്ടെത്തിയത്.

അപ്പാർട്ട്‌മെന്റ് പ്രദേശത്ത് ദുഗന്ധം വമിക്കാൻ തുടങ്ങിയതോടെ പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് അപ്പാർട്ട്‌മെന്റുകൾക്കിടയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ 35 അംഗ സംഘം രണ്ട് മണിക്കൂറോളം സമയമെടുത്താണ് മൃതദേഹം പുറത്തെടുത്തത്.

ജൂൺ 28 മുതൽ പെൺകുട്ടിയെ കാണാതായിരുന്നു, പെൺകുട്ടി ജോലിക്ക് നിന്നിരുന്ന വീട്ടിലെ ദമ്പതികൾ ഹരിയാനയിലെ ഗുഡ്‌ഗവിലായിരുന്നു. സംഭവം അറിഞ്ഞ്ൻ ഇവർ തിരികെ എത്തി. ഇവരാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പരിക്കേറ്റും ചീർത്തും വികൃതമയ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും. അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :