റെഡ്‌മി നോട്ട് 7 പ്രോയെ വെല്ലാൻ കുറഞ്ഞവിലയിൽ Z1പ്രോയുമായി വിവോ ഇന്ത്യയിൽ !

Last Modified ബുധന്‍, 3 ജൂലൈ 2019 (16:04 IST)
വിവോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ Z1പ്രോയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. സാംസങ് അടുത്തിടെ വിപണിയിലെത്തിച്ച ഗ്യാലക്സി M40യെയും റെഡ്‌മി നോട്ട് 7പ്രോ എതിരിടുക എന്ന ലക്ഷ്യത്തോടെയാണ് മിഡ് റേഞ്ച് സ്മർട്ട്‌ഫോണിനെ വിവോ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

4 ജിബി റാമിലും 6 ജിബി റാമിലും വിപണിയിലെത്തുന്ന സ്മാർട്ട്‌ഫോൺ മൂന്ന് വേരിയന്റുകളായാണ് വിൽപ്പനക്കെത്തുക. 6.53 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയിലാണ് ഫോൺ എത്തുന്നത്. ഡിസ്‌പ്ലേയിൽ തന്നെ സൈഡിലായി പഞ്ച് ഹോൾ സെൽഫി ക്യാമറ നൽകിയിരിക്കുന്നു.

16 മെഗാപിക്സാലിന്റെ പ്രൈമറി സെൻസർ, എട്ട് മെഗാപിക്സലിന്റെ 120 ഡിഗ്രി സൂപ്പർ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറകളാണ് ഫോണിൽ ഉള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ സ്നാപ്‌ഡ്രാഗൺ 712 എസ്ഒസി പ്രൊസസറാണ് ഫോണിന്റെ കരുത്ത്

മികച്ച ഗെയിമിംഗ് എക്സ്പീരിയൻസിനായി ഗെയിം മോഡ് 5.0 എന്ന പ്രത്യേക മോഡ് ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട് ഡി വൈബ്രേഷൻസ്, 3D സറൗണ്ട് സൗണ്ട് എന്നിവ ഫോണിന്റെ സവിശേഷതകളാണ്. 4 ജിബി റാം 64 ജിബി വേരിയന്റിന് 14,990 രൂപയും, 6 ജിബി റാം 64 ജിബി വേരിയന്റിന് 16,990, 6 ജിബി 128 ജിബി വേരിയന്റിന് 17990 രൂപയുമാണ് വില. 5000 എംഎഎച്ചാണ് ബാറ്ററി ബാക്കപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :