ശബരിമല യുവതീപ്രവേശനം തടയാൻ ഉടൻ നിയമ നിർമ്മാണമില്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

Last Updated: ബുധന്‍, 3 ജൂലൈ 2019 (14:08 IST)
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ മറികടക്കാൻ പ്രത്യേക നിയമനിർമ്മാണം ഉടനില്ലെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. ലോക്സഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് ആചാര സംരക്ഷണത്തിനായി എൻ കെ പ്രേമചന്ദ്രൻ എം പി സ്വകാര്യ ബിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്ര നിയമ മന്ത്രി നിലപാട് വ്യാക്തമക്കിയത്.

വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാലാണ് ഉടൻ നിയമ‌നിർമ്മാണം വേണ്ട എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്നതാണ് വിശദീകരണം. ശബരിമലയിൽ കഴിഞ്ഞ സെപ്തംബർ ഒന്നിന് മുൻപുള്ള സ്ഥിതി തുടരാൻ വ്യവസ്ഥ ചെയ്യുന്നതാണ് എൻ കെ പ്രേമചന്ദ്രൻ എം പി ലോക്‌സഭയിൽ അവതരിപ്പിച്ച ശ്രീധർമ്മശാസ്താ ടെമ്പിൾ സ്പെഷ്യൽ പ്രൊവിഷൻ ബിൽ 2019

എന്നാൽ ബിൽ അപൂർണമാണെന്നും ആചാര സംരക്ഷത്തിന് പ്രത്യേക നിയമനിർമ്മാണം വേണമെന്നും. അയപ്പ ഭക്തൻമാരെ പ്രത്യേക വിഭാഗമായി കണക്കാക്കാൻ വ്യവസ്ഥ വേണമെന്നും ബിജെപി എംപി മീനാക്ഷി ലേഖി ലോക്സാഭയിൽ ആവശ്യപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :