Sumeesh|
Last Modified ശനി, 15 സെപ്‌റ്റംബര്‍ 2018 (19:54 IST)
ഇൻഡോർ: വിവാഹാഭ്യാർത്ഥന നിരസിച്ചതിന് യുവതിയെ സഹപാഠിയായ സുഹൃത്ത് അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. 40 തവണയാണ് അരിവാളുകൊണ്ട് യുവതിക്ക് വെട്ടേറ്റത്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന 24കാരി സുപ്രിയ ജെയ്ൻ ആണ് കമേലേഷ് സാഹു എന്ന അക്രമിയുടെ ക്രൂരതയിൽ കൊല്ലപ്പെട്ടത്.
കമേലേഷ് നേരത്തെ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. ഒരാഴ്ച മുൻപ് കമേലേഷ് സുപ്രിയയോട് തന്നെ വിവഹം കഴിക്കാൻ ആവശ്യപ്പെട്ടിരുന്നു. സുപ്രിയ ഇത് നിരസിച്ചതിന്റെ പകയാണ് കൊലപാതകത്തിനു പിന്നിൽ. വെള്ളിയാഴ്ച സുപ്രിയയെ പിന്തുടർന്നെത്തിയ യുവാവ് അരിവാൾ ഉപയോഗിച്ച് സുപ്രിയയെ നാൽപത് തവണ
വെട്ടുകയായിരുന്നു.
സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദാമോയിലെ നവോദയ സ്കൂളിൽ ഇരുവരും ഒരുമിച്ച് പഠിച്ചിരുന്നതായും അന്നുമുതൽ ഇരുവരും തമ്മിൽ പരിചയം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. പ്രതി യുവതിക്ക് സന്ദേശം അയച്ചിരുന്ന മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.