ഇന്ധനവില വർധനവിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ടെന്ന് അറിയാം; വില നിയന്ത്രണത്തിന് സർക്കാർ നടപടിയുണ്ടാകുമെന്ന് അമിത് ഷാ

Sumeesh| Last Modified ശനി, 15 സെപ്‌റ്റംബര്‍ 2018 (18:56 IST)
ഹൈദെരബാദ്: ഇന്ധനവില വർധനവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകുമെന്ന് ബി ജെ പി ദേശിയ അധ്യക്ഷൻ അമിത് ഷാ. ഇക്കാര്യത്തിൽ ജനങ്ങളൂടെ ആശങ്ക മനസിലാക്കുന്നതായും അദ്ദേഹം ഹൈദെരാബാദിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രൂപയുടെ മൂല്യത്തകർച്ചയും. ഇന്ധന വില വർധവും ആശങ്കപ്പെടുത്തുന്നതാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വിലയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചാണ്
ഇന്ധൻ വില കൂടുകയും കുറയുകയും ചെയ്യുന്നത്, ജങ്ങൾക്ക് ഇക്കാര്യത്തിൽ പ്രതിഷേധമുണ്ടെന്ന് അറിയാം. ബി ജെ പിക്കും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും അമിത് ഷാ പറഞ്ഞു.

തെലങ്കാനയിൽ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കായാണ് അമിത് ഷാ ഹൈദെരബാദിലെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ നിക്കങ്ങൾ തീരുമാ‍നിക്കുന്നതിനായി സംസ്ഥാന പാർട്ടി നേതാ‍ക്കളുമായി അമിത് ഷാ ചർച്ച നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :