രാവിലെ എഴുന്നേൽക്കാൻ വൈകി; മകളെ വെട്ടിപ്പരിക്കേൽപ്പിച്ച് അച്ഛൻ, വിരൽ അറ്റു

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 8 ഡിസം‌ബര്‍ 2020 (07:54 IST)
കറുകച്ചാൽ: രാവിലെ എഴുന്നേൽക്കാൻ വൈകി എന്ന് പറഞ്ഞ് സ്വന്തം മകളെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച് പിതാവ്. കറുകച്ചാലിൽ തിങ്കളാഴ്ച രാവിലെ 7.30 ഒടെയാണ് സംഭവം ഉണ്ടായത്. പിതാവിന്റെ ആക്രമണത്തിൽ പെൺകുട്ടിയുടെ തലയ്ക്ക് ഗുരുതരമായി വെട്ടേൽക്കുകയും. കൈവിരൽ അറ്റുപോവുകയും ചെയ്തു. പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.

49 കാരനായ രഘുവാണ് സ്വന്തം മകളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. എഴുന്നേൽക്കാൻ വൈകി എന്ന് പറഞ്ഞ് രഘു വാക്കത്തിയുമായി മുറിയിൽ കയറി മകളുമായി വഴക്കിടുകയും തലയിൽ വെട്ടുകയുമായിരുന്നു. ആക്രമണം ചെറുക്കുന്നതിനിടെ പെൺകുട്ടിയുടെ വലതുകൈയിലെ മോതിരവിരൽ മുറിഞ്ഞുതൂങ്ങി. വിട്ടിൽനിന്നും ഇറങ്ങി ഓടിയ പെൺകുട്ടി സമീപത്തെ വീട്ടിൽ അഭയം തേടുകയായായിരുന്നു. നാട്ടുകാരാണ് പെൺകുട്ടുയെ ആശുപത്രിയിലെത്തിച്ചത്. അറസ്റ്റിലായ രഘുവിനെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :