വിവാഹത്തിൽ പങ്കെടുക്കാനായി വീട്ടിൽ‌നിന്നറങ്ങിയ 23കാരിയെ ആറ് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി

Last Modified വെള്ളി, 5 ഏപ്രില്‍ 2019 (20:46 IST)
മുസഫർനഗർ: 23കാരിയെ ആറു പേർ ചേർന്ന് കൂട്ടബലത്സംഗത്തിന് ഇരയാക്കി ഉത്തർ പ്രദേശിലെ മുസഫർ നഗറിലാണ് സംഭവം ഉണ്ടയത്. ബൈക്കിൽ സംഘം ചേർന്നെത്തിയ പ്രതികൾ പെൺകിട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു.

ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. പെൺകുട്ടിയെ പിന്തുടർന്ന സംഘം ബലമായി വിജനമായ സ്ഥലത്തിത്തിച്ച് യുവതിയെ കൂട്ടബലാത്സംഘത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തും എന്നും പ്രതികൾ ഭീഷണി മുഴക്കി.

സംഭവത്തിൽ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു. എന്നാൽ പ്രതികളെ ഇതേവരെ പിടികൂടാൻ സാധിച്ചിട്ടില്ല, പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :